Kerala News

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ നിന്നും മാല മോഷണം, പൂജാരി അറസ്റ്റിൽ.

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ നിന്നും മാല മോഷണം, പൂജാരി അറസ്റ്റിൽ. മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ 3 പവന്റെ മാല മോഷ്ടിക്കുകയായിരുന്നു. പൂജാരി നേരത്തെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്തിരുന്നു. 3 പവൻ മാല, കമ്മൽ ഒരു ജോഡി ചന്ദ്രക്കല എന്നിവയാണ് മോഷ്ടിച്ചത്.

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയാണ് മോഷ്ടിച്ചത്. പ്രതി നേരത്തെയും സമാന കുറ്റകൃത്യങ്ങൾ ചെയ്‌തിരുന്നു. പൂന്തുറയിലെ ക്ഷേത്രത്തൽ നിന്നും പ്രതി നേരത്തെ സ്വർണ്ണം കവർന്നിരുന്നു. ഇത് വ്യാജമെന്ന് കാണിച്ച് പൊലീസിനെതിരെ ഇയാൾ നീങ്ങിയിരുന്നു.ഹിന്ദു സംഘടനകൾ ഉൾപ്പെടെ അന്ന് രംഗത്തെത്തിയിരുന്നു. ഇയ്യാൾ നിലവിൽ ഫോർട്ട് സ്റ്റേഷനിലാണ് ഉള്ളത്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

Related Posts

Leave a Reply