Kerala News

തിരുവനന്തപുരത്ത് കുത്തേറ്റ് വഴിയാത്രക്കാര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുത്തേറ്റ് വഴിയാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹവര്‍ ഹൗസ് റോഡിലും ശ്രീകണ്‌ഠേശ്വരത്തുമാണ് ആക്രമണമുണ്ടായത്. ഒരാള്‍ തന്നെയാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയം.

ഒരാള്‍ തന്നെയാകാം വഴിയാത്രക്കാരെ ആക്രമിച്ചതെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.

Related Posts

Leave a Reply