തിരുവനന്തപുരത്തുനിന്ന് ദമാമിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് രാത്രി 10.10 നു പോകേണ്ട വിമാനമായിരുന്നു. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയത് അറിയുന്നതെന്ന് യാത്രക്കാർ പറയുന്നു. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിനു മുന്നിൽ പ്രതിഷേധിച്ചു.
