Kerala News

തിരുവനന്തപുരം: പെരുമാതുറയിലെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: പെരുമാതുറയിലെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശികളായ ആകാശ്, അബ്ദുല്‍ റഹ്‌മാന്‍, സഫീര്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പെരുമാതുറ മാടന്‍വിളയില്‍ ഇന്നലെ രാത്രി 10.30 ഓടെയാണ് വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. അര്‍ഷിത്, ഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. നാടന്‍ ബോംബാണ് എറിഞ്ഞതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Related Posts

Leave a Reply