Kerala News

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കൂടുതല്‍ ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കൂടുതല്‍ ആരോപണവുമായി ബന്ധുക്കള്‍. വണ്ടിത്തടം സ്വദേശി ഷഹ്നയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. ഷഹ്ന ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഷഹ്നയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഷഹ്നയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരുവല്ലം പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റുതുടങ്ങിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഗര്‍ഭിണിയായിരുന്നതിനാലാണ് അത്ര പെട്ടെന്ന് വിവാഹമോചനത്തിന് ശ്രമിക്കാതിരുന്നതെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍, ഷഹന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയില്‍ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Posts

Leave a Reply