Kerala News

തിരുവനന്തപുരം കിളിമാനൂരില്‍ ഇരുചക്ര വാഹന യാത്രികയെ രണ്ടംഗസംഘം ആക്രമിച്ചെന്ന് പരാതി.

തിരുവനന്തപുരം കിളിമാനൂരില്‍ ഇരുചക്ര വാഹന യാത്രികയെ രണ്ടംഗസംഘം ആക്രമിച്ചെന്ന് പരാതി. സംഭവത്തില്‍ കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ പിടിയിലായിട്ടുണ്ട്. വൈകുന്നേരം 6.15ഓടെയായിരുന്നു അതിക്രമം നടത്തിയത്. ജോലി കഴിഞ്ഞ് യുവതി തിരികെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അതിക്രമം നടന്നത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചു വീഴ്ത്തിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കൈയില്‍ കരുതിയിരുന്ന ആയുധം വെച്ച് ആക്രമിച്ചെന്ന് യുവതി പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെന്ന് സംശയിക്കുന്ന യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

യുവതി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി യുവതി മറിഞ്ഞുവീണെന്നാണ് സംഭവത്തില്‍ പിടിയിലായ യുവാക്കള്‍ നല്‍കിയ മൊഴി. യുവതി നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.

Related Posts

Leave a Reply