Kerala News

തിരുവനന്തപുരം കാട്ടാക്കടയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

ചികിത്‌സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തുവന്നു. തിരുവനന്തപുരം കിള്ളിതൊളിക്കോട്ടു കോണം സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. കുട്ടി മരിച്ചത് ഇന്നലെ രാത്രിയോടെ. വയറ്റിനുള്ളിൽ വച്ച് കുട്ടി മരിച്ചിട്ടും ചികിത്സ നൽകാതെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടുവെന്നാണ് പരാതി. കുടുംബം പൊലീസിൽ പരാതി നൽകി.

Related Posts

Leave a Reply