തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. രാവിലെ ആറു മണിക്ക് ശേഷമായിരുന്നു കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. രാവിലെ വീട്ടിൽ നിന്ന് കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ ജിജോ പറഞ്ഞു. 5 കിലോമീറ്ററോളം ദൂരം കുട്ടി നടന്നു പോയി. റോഡിൽ കൂടി നടന്നു പോകുന്നത് പരിചയക്കാരൻ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയത്. വലിയ ആശ്വാസവും സന്തോഷവും. എല്ലാവരുടെയും സഹകരണം ഉണ്ടായെന്നും എല്ലാരോടും നന്ദി പറയുന്നതായും കുട്ടിയുടെ അച്ഛൻ ജിജോ പറഞ്ഞു.