Kerala News

തമ്പാനൂരിൽ വെള്ളക്കെട്ട്, അരുവിക്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീ മീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവിൽ റോഡ് അടച്ചു. തിരുവനന്തപുരത്ത് പിരപ്പൻകോട് രണ്ട് മണിക്കൂറിനിടെ 67 മില്ലീമീറ്ററും നെയ്യാറ്റിൻകരയിൽ 56 മില്ലീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വെള്ളം കയറിയതോടെ എസ്എസ് കോവിൽറോഡ് താത്കാലികമായി അടച്ചു. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര ഡാമിൻറെ ഷട്ടറുകൾ 50 സെൻറീമീറ്റർ കൂടി ഉയർത്തി.

ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിരുവനന്തപുരം കമലേശ്വരം കല്ലാട്ടുമുക്കിൽ കാർ ഓടയിലേക്ക് മറിഞ്ഞ് അപകടമുണ്ടായി. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. ഓടയ്ക്ക് സമീപം കേബിളുകൾ സ്ഥാപിക്കാൻ കുഴി എടുത്തിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക, ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത ഉണ്ട്. അപകടമേഖലയിലുള്ളവരോട് മാറിത്താമസിക്കാനും വള്ളങ്ങൾ കെട്ടിയിട്ട് സൂക്ഷിക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റും ബംഗാൾ ഉൾകടലിലെ ഹമൂൺ ചുഴലിക്കാറ്റും ശക്തമാണെങ്കിലും കേരളത്തിലെ മഴയെ സ്വാധീനിക്കുന്നില്ലെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിൻെറ നിഗമനം.

A man cools off in a fountain in New York’s Washington Square Park this summer. Death from all causes doubled during a heat wave in New York City in August 1975, with heart attacks and strokes accounting for a majority of the excess deaths.

Related Posts

Leave a Reply