India News

തമിഴ്നാട്ടിൽ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ: തമിഴ്നാട്ടിൽ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സ്യൂട്ട്കേസിനുള്ളിൽ വെട്ടിമുറിച്ച് കഷണങ്ങളാക്കിയ നിലയിൽ സ്ത്രീയുടെ  മൃതദേഹം കണ്ടെത്തി. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണികണ്ഠൻ എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

സ്യൂട്ട്കേസുമായി ഇയാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇരുവരും നേരത്തെ പരിചയക്കാരണെന്ന് പൊലീസ് അറിയിച്ചു. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കുകയായിരുന്നു. ബുധനാഴ്ച ദുരൈപാത്തേക്കു പോയ ദീപ തിരികെ വരാത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.

Related Posts

Leave a Reply