Kerala News

ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈൽ സൃഷ്ടിച്ച് തട്ടിപ്പ് വ്യാപകം

മലപ്പുറം: ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്നും അതിനാൽ പ്രൊഫൈൽ ലോക് ചെയ്യൂവെന്നും നിർദേശിച്ച് പൊലീസ്. നിരവധി പേരാണ് വ്യാജ പ്രൊഫൈലിൽ നിന്നും തട്ടിപ്പിനിരയായിട്ടുള്ളത്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടലാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം കൊല്ലം കളക്ടറുടെ വ്യാജ വാട്സ്അപ്പ് പ്രൊഫൈൽ ഉപയോ​ഗിച്ചും തട്ടിപ്പ് നടന്നിരുന്നു. 

തട്ടിപ്പിന് നിങ്ങളുടെ പ്രൊഫൈലിൽ നിന്ന് തന്നെ ശേഖരിക്കുന്ന വിവരങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഫേസ്ബുക്ക് നൽകുന്ന സുരക്ഷാ സംവിധാനമാണ് പ്രൊഫൈൽ ലോക്കിങ്ങ്. സെറ്റിങ്സിൽ നിന്നും ഈ സംവിധാനം ഉപയോഗപ്പെടുത്തിക്കഴിഞ്ഞാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കല്ലാതെ മറ്റൊരാൾക്കും നിങ്ങളുടെ പ്രൊഫൈലിനുള്ളിലെ വിവരങ്ങൾ കാണാനാകില്ലെന്നും അതിനാൽ പ്രൊഫൈൽ ലോക് ചെയ്ത് വിവരങ്ങൾ സംരക്ഷിക്കാനും നിർദേശിക്കുകയാണ് മലപ്പുറം പൊലീസ്. ഫേസ്ബുക്കിലൂടെയാണ് പൊലീസിന്റെ നിർദേശം. തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നിർദേശം. 

Related Posts

Leave a Reply