Kerala News

ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെടുത്തത്. കരാറുകാരന്‍റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു. 
110 മീറ്റർ റോഡാണ് തകർന്നത്.  കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് പണി കഴിഞ്ഞ ഉടന്‍ റോഡ് തകരാൻ കാരണമെന്ന് വിജിലൻസ് റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുത്തത്. 

Related Posts

Leave a Reply