കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ജ്യൂസ് എന്ന് കരുതിയാണ് വിദ്യാർത്ഥി ചെടിക്ക് ഒഴിക്കുന്ന കീട നാശിനി കഴിച്ചത്. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.