India News

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്.

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിഞ്ഞതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ (ബിഡിഒ) അസ്ഫര്‍ ഹുസ്‌നെയ്ന്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാർത്ഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. കുട്ടികൾക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ചത്ത ഓന്തിനെ ലഭിച്ചുവെന്നാണ് അവര്‍ ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം അന്വേഷിച്ച് വരികയാണെന്ന് തൊങ്‌റ പൊലീസ് സ്റ്റേഷൻ ഇൻചാർജായ ഗുരുചരണ്‍ മന്‍ജി അറിയിച്ചു.

Related Posts

Leave a Reply