India News Top News

ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗ‍ർ: ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്.

Related Posts

Leave a Reply