തിരുവനന്തപുരം: ചികിത്സാ സഹായം തേടി സംവിധായകന് ബാലചന്ദ്രകുമാറിന്റെ കുടുംബം. ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരും സഹായിക്കണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു. ബാലചന്ദ്രകുമാര്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
20 ലക്ഷം രൂപയാണ് ബാലചന്ദ്രകുമാറിന്റെ ചികിത്സക്കായി വേണ്ടി വരിക. ഇന്‍ഷുറന്‍സ് സഹായം ഒന്നും ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സക്കായി 10 ലക്ഷം രൂപ ചെലവഴിച്ചു. കുടുംബത്തില്‍ വരുമാനമുണ്ടായിരുന്ന ഒരേ ഒരാള്‍ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാര്‍ക്കും സാമ്പത്തിക ശേഷിയില്ലെന്നും ഭാര്യ ഷീബ പറയുന്നു. ദൈനംദിന ചെലവുകള്‍ക്കൊപ്പം ബാലചന്ദ്രകുമാറിന്റെ ചികിത്സാ ചെലവും കൂടിയായതോടെ സാമ്പത്തികമായി തകര്‍ന്നെന്നും ഭാര്യ പറയുന്നു.
ഈ ദുഷ്കരമായ സമയത്ത് ബാലചന്ദ്രകുമാറിനൊപ്പം നില്ക്കാന് എല്ലാവരും തയ്യാറാകണം. കഴിയുന്ന സഹായം എല്ലാവരും ചെയ്യണം. ബാലചന്ദ്രകുമാറിന്റെ ചികിത്സക്കായി നിങ്ങള്‍ ചെയ്യുന്ന ഏത് സംഭാവനയും വളരെ വിലമതിക്കുന്നതാണെന്നും കുടുംബത്തിനൊപ്പം ഏവരുടേയും പ്രാര്‍ത്ഥനയുണ്ടാകണമെന്നും ഷീബ അഭ്യര്‍ത്ഥിച്ചു.
