Kerala News

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; SFI പ്രതിഷേധം തുടരാന്‍ സാധ്യത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധം തുടരാന്‍ സാധ്യത. സര്‍ക്കാരും ഗവര്‍ണര്‍ തമ്മിലുള്ള പോര് തുടരുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ പുതിയ രണ്ടു പേരെ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.

എന്നാല്‍ ഭൂമി തരംമാറ്റല്‍ ഉള്‍പ്പെടെയുള്ള വിവിധ ബില്ലുകള്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നിയമനത്തിലും വിവാദം തുടരുകയാണ്. പുതിയ മന്ത്രിമാരായി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചടങ്ങിനു ശേഷം ഗവര്‍ണര്‍ മുംബൈയ്ക്കു പോകും.

ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രയ്ക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.

Related Posts

Leave a Reply