Kerala News

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ ഡോ ബിജോണ്‍ ജോണ്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ ഡോ ബിജോണ്‍ ജോണ്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയാണ് നാവില്‍ ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടറുടെ മൊഴി. നാവില്‍ ശസ്ത്രക്രിയ നടത്തിയ വിവരം കുട്ടിയുടെ രക്ഷിതാക്കളോട് പറയാതിരുന്നത് തെറ്റായിപ്പോയെന്നും ഡോക്ടര്‍ പറയുന്നു.

മെഡിക്കല്‍ കോളജ് എസിപിയായ കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാല് വയസുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായില്‍ പഞ്ഞിയുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. പിന്നീട് കൈയില്‍ ആറാം വിരല്‍ ഉള്ളതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്. ഡോക്ടര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.

Related Posts

Leave a Reply