Entertainment International News Kerala News

കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഐറിഷ് പ്രീമിയറിനായി മലയാളം ചിത്രം ‘ഫാമിലി’

കോര്‍ക്ക്, അയര്‍ലന്‍ഡ് നിരൂപക പ്രശംസ നേടിയ മലയാളം ചിത്രം ‘ഫാമിലി’ അതിന്റെ ഐറിഷ് പ്രീമിയറിനായി ഒരുങ്ങുന്നു. 68ാമത് കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്ക് ‘ഫാമിലി’ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഇക്കഴിഞ്ഞ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ആയിരുന്നു. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘ഫാമിലി’ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതിനും വിനയ് ഫോര്‍ട്ടിന്റെ വേറിട്ട പ്രകടനത്തിനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഫാമിലി’ ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിലായി ആകെ പതിനൊന്ന് മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ പന്ത്രണ്ടാമത് മേളയായായി കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയത് സാമൂഹ്യപരമായും സാംസ്‌കാരികപരമായും വ്യത്യസ്തമായ ഒരു ആസ്വാദകവൃന്ദത്തെ എങ്ങനെ ഈ സിനിമ ആകര്‍ഷിക്കുന്നു എന്നതിനുള്ള തെളിവായി കരുതാം.

Related Posts

Leave a Reply