കോട്ടയം വാകത്താനത്ത് സിമന്റ് മിക്സർ മെഷീനിലിട്ട് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി. 19കാരനായ അസം സ്വദേശി ലോമാൻ കിസ്ക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാകതത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്റർ തമിഴ്നാട് സ്വദേശി പാണ്ടിദുരൈയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 28നാണ് സംഭവം നടന്നത്. ലേമാനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നശേഷം മാലിന്യ കുഴിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ലേമാൻ മെഷിനുള്ളിൽ വൃത്തിയാക്കാൻ ഇറങ്ങിയ സമയത്ത് പാണ്ടിദുരൈ മെഷീൻ ഓൺ ചെയ്യുകയായിരുന്നു. മെഷീനുള്ളിൽ നിന്ന് താഴെ വീണ ലേമാനെ ജെസിബി ഉപയോഗിച്ചാണ് മാലിന്യ കുഴിയിൽ തള്ളിയത്. ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.