Kerala News

കോട്ടയം കുമരനെല്ലൂരിൽ വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം.

കോട്ടയം കുമരനെല്ലൂരിൽ വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം. പൊലീസ് എത്തിയപ്പോൾ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുമരനെല്ലൂർ സ്വദേശി റോബിനാണ് മുങ്ങിയത്. റോബിന് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്. വിദേശ ബ്രീഡുകളിൽ പെട്ട 13 നായ്ക്കളാണ് റോബിൻ വളർത്തുന്നത്. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തിയത് 13 കിലോ കഞ്ചാവാണ്. കഞ്ചാവിന് പുറമെ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്‌തുക്കളും പൊലീസ് കണ്ടെത്തി. നായകളെ ഉപയോഗിച്ച് കടിപ്പിക്കുക റോബിൻ ചെയ്തിരുന്നു. കഞ്ചാവ് വില്പന ഉണ്ടെന്ന കാര്യം നാട്ടുകാർ അറിഞ്ഞിരുന്നില്ല. പൊലീസ് പരിശോധനയ്ക്ക് ശേഷമാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

Related Posts

Leave a Reply