കൊട്ടാരക്കര കുന്നത്തൂര്‍ സ്വദേശിയായ സൈനികന്‍ ജമ്മു കാശ്മീരില്‍ അപകടത്തില്‍പ്പെട്ട് മരിച്ചതായി റിപ്പോര്‍ട്ട്. കുന്നത്തൂര്‍ മാനാമ്പുഴ കോളാറ്റ് വീട്ടില്‍ വിജയന്‍കുട്ടിയാണ് മരിച്ചത്. 48 വയസായിരുന്നു. മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. 28 വര്‍ഷമായി അദ്ദേഹം സൈനികനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അവസാനമായി അവധിക്ക് നാട്ടിലെത്തിയത്. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കള്‍ ജമ്മു കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
