കൊല്ലം: പഴകിയ പച്ചക്കറികള്‍ നല്‍കിയത് ചേദ്യം ചെയ്തതിന് ദമ്പതികളെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പച്ചക്കറി വ്യാപാരി പൊലീസ് പിടിയിലായി. തഴവ ഗ്രീന്‍വില്ലയില്‍ സോമചന്ദ്രന്‍ മകന്‍ സജി(58) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തഴവ പഞ്ചയത്ത് ഓഫീസിന് സമീപം പ്രതി നടത്തുന്ന പച്ചക്കറി കടയില്‍ നിന്ന് പച്ചകറി കിറ്റ് വാങ്ങിയ തൊടിയുര്‍ സ്വദേശി ഉണ്ണികൃഷ്ണനും ഭാര്യക്കുമാണ് മര്‍ദ്ദനവും ഇരുമ്പ് വടിക്ക് തലക്കടിയും ഏറ്റത്. പ്രതി വില്‍പ്പന നടത്തിയ പച്ചക്കറി കിറ്റില്‍ പഴകിയ പച്ചക്കറികള്‍ ഉണ്ടെന്ന് പറഞ്ഞതേടെയാണ് പ്രതി അക്രമാസക്തനായി ആക്രമിക്കുകയും കടയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടിയെടുത്ത് ഇരുവരുടെയും തലക്കടിക്കുകയും ആയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടകൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിഹാസ്, ഷമീര്‍, ഷാജിമോന്‍ എ.എസ്.ഐ സന്തോഷ് എസ്.സിപിഓ മാരായ രാജീവ്, ഹാഷിം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
