കോഴിക്കോട്: കൊച്ചി സ്വദേശിയായ 25കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു വിളിച്ചുവരുത്തി ദുബായിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. താന്‍ മാനസികമായി തളർന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിൽ ആണെന്നും അതിജീവിത പറയുന്നു. യുവതിയുടെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാദാപുരം സ്വദേശിയായ പ്രതി വിദേശത്താണെന്ന് പൊലീസ് അറിയിച്ചു.