Kerala News

കൊച്ചി: നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പുഴയിൽ വീണു.

കൊച്ചി: നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പുഴയിൽ വീണു. 16 വയസുകാരി ഫിദയാണ് കായലില്‍ വീണത്. വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുകയാണ്. കുട്ടി പുഴയിൽ വീണത് തൊട്ടെതിർവശത്തുണ്ടായിരുന്ന വീട്ടമ്മയായ നിഷ കണ്ടുവെന്ന് പൊലീസ് പറഞ്ഞു.

പനങ്ങാട് സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. മലപ്പുറം സ്വദേശി ഫിറോസിൻ്റെ മകളാണ് ഫിദ. ഒരുമാസം മുൻപാണ് ഇവർ ഇവിടെ വന്ന് താമസിച്ചത്. ഫിറോസിൻ്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് ഫിദ.

പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ പൂണ്ട് പോവുകയായിരുന്നു. രക്ഷിക്കാന്‍ കുട്ടിയുടെ മാതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. അവരും ചെളിയില്‍ പൂണ്ടു. പിന്നാലെ വന്ന പിതാവ് ബഹളം വെച്ച് നാട്ടുകാർ ഓടിക്കൂടിയപ്പോഴായപ്പോഴേക്കും കുട്ടി ഒഴുകി പോയിരുന്നുവെന്നാണ് പറയുന്നത്. സംഭവസ്ഥലത്തെത്തിയ പ്രദേശവാസകൾ ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരുടെ നേൃത്വത്തിൽ തിരിച്ചിൽ തുടരുകയാണ് .

സംഭവത്തെ കുറിച്ചറിഞ്ഞ് 15 മിനിറ്റിനകം ഇവിടെയെത്തിയതായി കൗണ്‍സിലർ പറഞ്ഞു. രാവിലെ ആറര മണിയോടെയായിരുന്നു സംഭവം. ‘ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് പറഞ്ഞ് പ്രദേശവാസികളും എസ്‌ഐയും എന്നെ വിളിച്ചിരുന്നു. വരാന്‍ പറഞ്ഞു വന്നു. കുട്ടി പുഴയിൽ വീണതായാണ് മാതാപിതാക്കള്‍ പറയുന്ന’തെന്നും കൗണ്‍സിലർ വ്യക്തമാക്കി.

‘കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കുട്ടി വെള്ളത്തില്‍ പോയെന്ന് പറഞ്ഞു. കുട്ടിയുടെ പിതാവ് വെള്ളത്തില്‍ കിടക്കുകയായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ ചാടിയിറങ്ങി നോക്കി പക്ഷേ കണ്ടില്ല. കുറച്ചുദൂരം പോയി. ഒരു ഇരുന്നൂര്‍ മീറ്ററോളം പോയി’ പ്രദേശവാസി പറഞ്ഞു.

Related Posts

Leave a Reply