Kerala News

കൊച്ചിയിൽ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിലായി.

കൊച്ചി: കൊച്ചിയിൽ വൻ കൊക്കെയ്ന്‍ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിലായി. കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാൻഡ് ചെയ്തത്. ഇയാള്‍ വിഴുങ്ങിയ ഗുളികകൾ പുറത്തെടുക്കാൻ ആറ് ദിവസമെടുത്തു. ഇതേ തുടർന്നാണ് കോടതിയിൽ ഹാജരാക്കാൻ വൈകിയത്. 50 മയക്കുമരുന്ന് കാപ്സ്യൂളുകളാണ് പ്രതി വിഴുങ്ങിയത്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ടയാണ് ഇന്ന് നടന്നത്. ഒരു കോടി രൂപയുടെ സ്വർണവുമായി തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. 1.48 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഒരു കോടി 5 ലക്ഷം രൂപ മൂല്യം വരും. 

Related Posts

Leave a Reply