Kerala News

കൊച്ചിയില്‍ കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം

കൊച്ചിയില്‍ നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി ഫ്‌ലാറ്റില്‍ നിന്ന് എറിഞ്ഞത് കൊലപ്പെടുത്തിയ ശേഷം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . കൊല്ലപ്പെടും മുമ്പ് കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായി പരിക്കുകള്‍ ഏറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. കീഴ്ത്താടിയ്ക്കും പരുക്കേറ്റിരുന്നു.അതിനിടെ കൊലപാതക കേസില്‍ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി.

ഇന്ന് രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറില്‍ നടുറോഡില്‍ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് പാഴ്‌സല്‍ കവറിലാക്കി ഫ്‌ലാറ്റില്‍ നിന്ന് പുറത്തെറിഞ്ഞത് എന്ന് കണ്ടെത്തിയിരിക്കുന്നത്. കുട്ടി കൊല്ലപ്പെടും മുന്‍പ് തന്നെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിക്കടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു. കേസില്‍ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം ആയിരിക്കും കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്ക് പൊലീസ് മുതിരുക. താന്‍ പീഡനത്തിന് ഇരയായതായും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിര്‍ബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ അറസ്റ്റിലായ യുവതിയുടെ മാതാപിതാക്കള്‍ക്ക് പങ്കില്ല എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts

Leave a Reply