Kerala News

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി.

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്തിന്റെ സീറ്റില്‍ നിന്നാണ് ടിഷ്യു പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം ലഭിച്ചത്.

രാവിലെ 8.452ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തില്‍ ഉടന്‍ തന്നെ ബോംബ് പൊട്ടുമെന്ന് സന്ദേശത്തിലുണ്ടായിരുന്നു. വിശദമായ പരിശോധനകള്‍ നടന്നെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ടിഷ്യു പേപ്പറില്‍ സന്ദേശം എഴുതി വച്ചത് ആരെന്ന് കണ്ടത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനം 11 മണിയോടെ ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. കേരളത്തില്‍ ഉള്‍പ്പെടെ വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി വരുന്നത് പതിവാകുകയാണ്.

Related Posts

Leave a Reply