Entertainment Kerala News

കേരള ബോക്സ് ഓഫീസിൽ 13 കോടി നേടി സലാർ; പുതിയ റെക്കോർഡ്

കൊച്ചി: തെന്നിന്ത്യൻ സിനിമയിൽ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സലാർ. ഡിസംബർ 22ന് വമ്പൻ റിലീസായെത്തിയ ചിത്രം ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചിട്ടുമില്ല. കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസുമായി ചേർന്നപ്പോൾ അത് ബോക്സ് ഓഫീസിലും തരം​ഗമായി. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ തുടങ്ങി 5 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രം കേരളത്തിലും വൻ ഹിറ്റാണ്. കേരള ബോക്സ് ഓഫീസിൽ വിജയം കൊയ്യുന്ന മൂന്നാമത്തെ വലിയ ചിത്രമായി സലാർ മാറായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ച കൊണ്ട് 13 കോടിയാണ് കേരളത്തിൽ നിന്ന് നേടിയിരിക്കുന്നത്. ബാ​ഹുബലി 2, ആർആർആർ എന്നീ സിനിമകൾക്ക് പിന്നാലെയാണ് സലാറിന്റെ നേട്ടം. പ്രഭാസിന്റെ തിരിച്ചുവരവ് സംഭവിച്ചു കഴിഞ്ഞു എന്ന വിലയിരുത്തലിലാണ് ആരാധകർ. ഒരു ദിവസത്തെ വ്യത്യാസത്തിൽ രാജ്കുമാർ ഹിരാൻ- ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’ക്കൊപ്പം ക്ലാഷ് റിലീസായ സലാർ പ്രീബുക്കിങ് കണക്കുകൾ മുതൽ മുന്നിലാണ്.

Related Posts

Leave a Reply