Kerala News

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. മയക്കുമരുന്ന് നൽകി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും സെലക്ഷൻ നൽകാൻ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്. പെൺകുട്ടികളുടെ മൊഴി വിശദമായി പരിശോധിക്കും.

പരിശീലനത്തിന്റെ മറവിൽ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആറ് പെൺകുട്ടികളുടെ പരാതി. നാല് കേസുകളിൽ മനുവ് മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ്. രണ്ടു കേസുകളിൽ പൊലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മനുവിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും കെസിഎയില്‍ നിന്ന് ഒരാള്‍ പോലും കാര്യങ്ങള്‍ വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം പറയുന്നു.

Related Posts

Leave a Reply