കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേവസ്വം വകുപ്പ് രൂപീകരിക്കുമെന്ന സൂചന നല്കി സുരേഷ് ഗോപി. സഹകരണ മേഖലയില്‍ കേന്ദ്ര ഇടപെടല്‍ കൊണ്ടുവന്നതിന് സമാന രീതിയിലാകും ദേവസ്വം വകുപ്പ് രൂപീകരണവും. യൂണിഫോം സിവില്‍ കോഡിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിലും കേന്ദ്രഇടപെടല്‍ കൊണ്ടുവരുന്നത്.
സഹകരണ സംഘങ്ങള്‍ക്ക് ഇതുപോലൊരു മാസ്റ്റര്‍ വരണം. അത് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ കാര്യത്തിലും വരാന്‍ പോകുന്നത്. ആരാധാനാലയത്തിന്റെ കാര്യത്തില്‍ എല്ലാവര്ക്കും തുല്യ അവകാശം കൊണ്ടുവരും, ശബരിമല ഉള്‍പ്പെടെ’. സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരായി ബിജെപി നടത്തിയ പ്രതിഷേധയാത്രയില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. കരുവന്നൂരില്‍ നിന്ന് സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണയാത്ര തൃശൂരിലാണ് സമാപിച്ചു.പതിനെട്ട് കിലോമീറ്ററാണ് സുരേഷ് ഗോപിയും ബി.ജെ.പി പ്രവര്‍ത്തകരും നടന്നത്. പദയാത്ര സഹകരണ ബാങ്ക് സംരക്ഷിക്കാനാണെന്ന് ബി.ജെ.പി വ്യക്തമാക്കി. ബി.ജെ.പിയുടെ പ്രചരണ പരിപാടിയ്ക്ക് സമാനമായിരുന്നു പദയാത്രയും. എന്നാല്‍ സഹകാരി സംരക്ഷണ യാത്രയ്ക്ക് രാഷ്ട്രീയമില്ലെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് യാത്രയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും ആറു മാസമുള്ളതിനാല്‍ ബിജെപി പദയാത്ര ഡ്രാമയെന്ന് പറയുന്നവര്‍ കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. സഹകാരി സംരക്ഷണ യാത്ര പൂര്‍ണ വിജയമാണ്. കമ്മ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണ്. അവര്‍ക്ക് സോഷ്യലിസമില്ല ,പകരം കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
