India News

‘കെജ്‍‍രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും’; പോസ്റ്റുകളുമായി എഎപി നേതാക്കൾ

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നുവെന്ന് സൂചന. കെജ്‍രിവാളിന്റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു. വീട് റെയ്ഡ് ചെയ്‌തേക്കുമെന്നും ആപ് നേതാക്കൾ പറയുന്നു. മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരായിരുന്നില്ല. എന്നാൽ ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തിൽ കെജ്‍‍രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കം. തിരക്ക് ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത്. ചോദ്യാവലി അയച്ചു തന്നാൽ മാത്രമേ ചോദ്യം ചെയ്യലിന് ഹജാരാകുകയുള്ളൂവെന്ന് നേരത്തെ കെജ്‍രിവാൾ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പും കെജ്‍രിവാളിനെ കേസിൽ ചോദ്യം ചെയ്തിരുന്നു. മദ്യനയക്കേസിൽ സിബിഐ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. സിബിഐ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. 

Related Posts

Leave a Reply