Kerala News

കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസ്; രണ്ടാം പ്രതിയായിരുന്ന പി സാബുവിനെ സിപിഐഎമ്മിൽ തിരിച്ചെടുത്തു

കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന പി സാബുവിനെ സിപിഐഎമ്മിൽ തിരിച്ചെടുത്തു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസിൽ 5 പ്രതികളാണ് ഉണ്ടായിരുന്നത്. തെളിവില്ലെന്ന് കണ്ട് കോടതി എല്ലാവരെയും വെറുതെ വിട്ടിരുന്നു.

സാബു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം പ്രതി ലതീഷ് ചന്ദ്രനും അപേക്ഷ നൽകിയിരുന്നു. ലതീഷിനെ തിരിച്ചേടുേക്കണ്ടെന്ന് സിപിഐഎം തീരുമാനിച്ചു. പാർട്ടി നടത്തിയ അന്വേഷണത്തിലും സാബു കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെന്ന് സിപിഐഎം ജില്ലാ നേതൃത്വം പറഞ്ഞു.

കോടതി പ്രതികളെ വെറുതെ വിട്ടത് 2020 ജൂലൈ 30നാണ്. എന്നിട്ടും ആരെയും തിരിച്ചെടുക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിരുന്നില്ല. 2013 ഒക്ടോബർ 30നാണ് ഇവർ കൃഷ്ണപിള്ള സ്മാരകം തീവെച്ചത്.

Related Posts

Leave a Reply