Kerala News

കുവൈത്തിലെ റസിഡൻഷ്യൽ അപ്പാർഡ്മെന്റിലുണ്ടായ തീപീടുത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.

കുവൈത്തിലെ റസിഡൻഷ്യൽ അപ്പാർഡ്മെന്റിലുണ്ടായ തീപീടുത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തിലെ ജിലീബ് അൽ‌ ഷുയോഖ് മേഖലയിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. തിരുവല്ലാ സ്വദേശികളാണ് മരിച്ചത്. തീപിടുത്തമുണ്ടായതിനെ തുടർന്ന് എ സിയിൽ നിന്നുവന്ന പുക ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്നാണ് റിപ്പോർട്ട്

ഇന്നലെ രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ തീ പടർന്നുകയറുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യു എബ്രഹാം, ഭാര്യ ലിനി മക്കളായ ഐസക്ക് എബ്രഹാം, എറിൻ എബ്രഹാം എന്നിവരാണ് മരിച്ചത്. മയലാളികൾ ഏറെയുള്ള അബ്ബാസിയയിലാണ് തീപിടുത്തമുണ്ടായത്.

അവധി കഴിഞ്ഞ് വെള്ളിയാഴ്ച വൈകീട്ട് പ്രാദേശിക സമയം അഞ്ച് മണിയോടെയാണ് ഇവർ നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. മണിക്കൂറുകൾക്കകമാണ് ദുരന്തം സംഭവിച്ചത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്. തീപിടുത്തമുണ്ടാകുമ്പോൾ കുടുംബം ഉറക്കത്തിലായിരുന്നു. അ​ഗ്നിശമന വിഭാ​ഗം സ്ഥലത്തെത്തി തീയണച്ചു.

Related Posts

Leave a Reply