Kerala News

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികര്‍ത്തില്‍ വാടകയ്ക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം.

റിയാസിന്റെ സുഹൃത്ത് നിപുവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. ഇവിടെ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരം. സംഭവത്തില്‍ ഭാര്യാ പിതാവ് നാസര്‍, നാസറിന്റെ മകന്‍ റെനീഷ് എന്നിവരെ പൂച്ചാക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മകള്‍ റെനീഷയെ ഭര്‍ത്താവ് റിയാസ് മര്‍ദ്ദിച്ചത് ചോദ്യം ചെയ്തുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എറണാകുളം സ്വദേശിയാണ് റിയാസ്.

Related Posts

Leave a Reply