Kerala News

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി.

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. സിപിഐഎം പ്രവര്‍ത്തകനായ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് ആണ് സ്‌ഫോടക വസ്തു എറിഞ്ഞത്. 

രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. സമീര്‍ എന്നയാളുടെ വീട്ടില്‍ ഗൃഹസന്ദര്‍ശനത്തിന് എത്തിയതായിരുന്നു സിപിഐഎം ലോക്കല്‍ സെക്രട്ടറിമാരായ അനൂപ്, അരുണ്‍ എന്നിവര്‍. ഇവര്‍ക്കുനേരെയാണ് രതീഷ് സ്‌ഫോടക വസ്തു എറിഞ്ഞത്. പാര്‍ട്ടി നേതൃത്വവുമായുള്ള ചില തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സമീറിന്റെ അയല്‍വാസിയായ ആമിന എന്ന സ്ത്രീയ്ക്കാണ് പരുക്കേറ്റത്.

xr:d:DAF0TLT9ODc:150,j:5625415722747387116,t:24022511

Related Posts

Leave a Reply