Kerala News

കായംകുളത്ത് സാഹസിക കാർ യാത്ര നടത്തിയ യുവാക്കൾക്കെതിരെ എംവിഡി


കായംകുളത്ത് സാഹസിക കാർ യാത്ര നടത്തിയ യുവാക്കൾക്കെതിരെ എംവിഡി കേസെടുത്തതിന് പിന്നാലെ ഇവർക്കൊപ്പം മറ്റു രണ്ട് കാറുകളിൽ സാഹസിക യാത്ര നടത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ കൂടി പുറത്ത്. കാറിന്റെ ഡോറിൽ നിന്ന് യാത്ര ചെയ്യുന്നതടക്കം മറ്റ് രണ്ട് കാറുകളിലെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ കൂടിയാണ് പുറത്ത് വന്നത്. സാഹസികയാത്ര ചോദ്യംചെയ്ത കുടുംബത്തെ യുവാക്കൾ കൂട്ടമായി ആക്രമിച്ചുവെന്ന പരാതിയും പൊലീസിന് ലഭിച്ചു. സംഭവത്തിൽ നൂറനാട് പോലീസ് കേസെടുത്തു കൊല്ലം ചക്കുവള്ളി സ്വദേശികളാണ് മറ്റു രണ്ടു കാറുകളിൽ സാഹസിക യാത്ര നടത്തിയത്. ഇവരോട് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടു. കായംകുളം പുനലൂർ റോഡിൽ ആയിരുന്നു യുവാക്കളുടെ സാഹസിക യാത്ര.

Related Posts

Leave a Reply