വിതുരയിലെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലോട് ഊറൻമൂട് സ്വദേശി അച്ചുവിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. കഴുത്തിൽ കയർ കുരുക്കിയാണ് സുനിലയെ കൊന്നത് എന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു. സുനിലയെ കൊന്ന ശേഷം മൃതദേഹത്തിനരികിൽ കിടന്ന് പിറ്റേ ദിവസമാണ് പ്രതി അവിടെ നിന്നും പോയത്. പനയമുട്ടത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.