Entertainment India News

കമൽഹാസൻ ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ മത്സരിക്കും?; 21 ന് പ്രഖ്യാപനം എന്ന് റിപ്പോർട്ട്

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ചേർന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിക്കാൻ സാധ്യത. സംസ്ഥാന നിയമസഭയിലെ ഹ്രസ്വ ബജറ്റ് സമ്മേളനത്തിന് ശേഷം ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനുമായി കമൽ ഹാസൻ കൂടിക്കാഴ്ച നടത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മക്കൾ നീതി മയ്യത്തിന് സീറ്റ് ലഭിക്കാത്ത പക്ഷം കോൺഗ്രസിന്റെ സീറ്റുകളിൽ ഒന്നിൽ കമൽ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്. കോൺഗ്രസിന് ഇക്കുറി ഒമ്പത് സീറ്റുകളായിരിക്കും ഡിഎംകെ അനുവദിക്കുക എന്നാണ് സൂചന. കമൽഹാസൻ കോൺഗ്രസിനൊപ്പം ചേർന്നാൽ ഒരു അധിക സീറ്റ് കൂടി ലഭിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ മാസം 21 ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കോൺഗ്രസ് അനുഭാവം അനുഭാവം പ്രകടിപ്പിക്കുന്ന കമൽഹാസൻ 2022 ഡിസംബറിൽ ഡൽഹിയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കുചേർന്നിരുന്നു. തുടർന്ന് രാഹുലുമായി അദ്ദേഹം ഒരു അഭിമുഖവും നടത്തിയിരുന്നു.

Related Posts

Leave a Reply