ഇടുക്കി: കട്ടപ്പനയിൽ ഇരട്ട കൊലപാതകം നടന്നുവെന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണമാണ് വഴിത്തിരിവായത്. പിടിയിലായ പ്രതികളിൽ ഒരാൾ പൂജാരിയാണ്. ആഭിചാര കൊലപാതകമാണോ നടന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്. പ്രതികളിലൊരാളായ വിഷ്ണുവിൻ്റെ അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തി. ഇവരെ മോചിപ്പച്ചു. പിടിയിലായ നിതീഷ് പൂജാരിയാണ്. കട്ടപ്പന കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ചോദ്യം ചെയ്താൽ മാത്രമെ കൊലപാതകങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.
