Kerala News

ഒല്ലൂരിലെ ഹോട്ടലിന്റെ കാര്‍ പാര്‍ക്കില്‍നിന്നു ആറു കിലോ കഞ്ചാവ് സഹിതം മൂന്നു പേര്‍ അറസ്റ്റില്‍.

തൃശൂര്‍: ഒല്ലൂരിലെ ഹോട്ടലിന്റെ കാര്‍ പാര്‍ക്കില്‍നിന്നു ആറു കിലോ കഞ്ചാവ് സഹിതം മൂന്നു പേര്‍ അറസ്റ്റില്‍. ഒല്ലൂര്‍ പെരുവാംകുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത്‌മോന്‍ (39), ശശിധരന്‍ (53) എന്നിവരാണ് പിടിയിലായത്. ഞായര്‍ വൈകിട്ട് മൂന്നിനു ഒല്ലൂര്‍ ശ്രീഭവന്‍ ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. വിവേകിനും സമീത് മോനും പാലക്കാട് ജില്ലയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടു കേസുകളുണ്ട്. മലമ്പുഴ ജയിലില്‍വച്ച് ഇരുവരും പരിചയപ്പെട്ടതിനുശേഷം ഒരുമിച്ച് കഞ്ചാവ് കടത്ത് ആരംഭിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് വിവേകിനു കൈമാറാനാണ് സമീതും ശശിധരനും ഒല്ലൂരില്‍ എത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, ഒല്ലൂര്‍ സി.ഐ. ടി.പി. ഫര്‍ഷാദ്, എസ്.ഐ. ജീസ് മാത്യു, എ.എസ്.ഐ. സുരീഷ്, പൊലീസുകാരായ റനീഷ്, അഞ്ജു, ഡാന്‍സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ. ജീവന്‍, പൊലീസുകാരായ ലികേഷ്, വൈശാഖ്, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related Posts

Leave a Reply