Kerala News

ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ; അമ്മ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: ഒരു വയസുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോട്ടയം സ്വദേശിയായ ശില്‍പ എന്ന യുവതിയാണ് പാലക്കാട് ഷൊർണൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. രാവിലെയാണ് കുഞ്ഞുമായി യുവതി സർക്കാർ ആശുപത്രിയിലെത്തിയത്. അതിന് മുൻപ് ശില്‍പ  കൂടെ താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന തിയറ്ററിലെത്തി കുഞ്ഞിനെ നിലത്ത് വെച്ച് മടങ്ങാൻ ശ്രമിച്ചിരുന്നു. യുവാവ് അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കൽ ഓഫീസർ പറഞ്ഞു. 

Related Posts

Leave a Reply