തിരുവനന്തപുരം. OIOP മൂവ്മെന്റ് മാതൃസംഘടനയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കു ഒരു ലക്ഷം പേരുടെ ഭീമ ഹർജി നൽകുന്നതിന് വേണ്ടിയുള്ള ഒപ്പു ശേഖരണം. 2024 നവംബർ 16, 17, 18 തീയതികളിലാണ് ഒപ്പു ശേഖരണം. മുതിർന്ന പൗരന്മാരുടെ യാത്ര കൺസക്ഷൻ പുനഃസ്ഥാപിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ അനുവദിക്കുക എന്നിവയാണ് ആവശ്യമായി ഉന്നയിക്കുന്നത്. നീതിക്കു വേണ്ടിയുള്ള യാത്ര എന്ന പേരിൽ തിരുവനതപുരം മുതൽ കാസർകോഡ് വരെ ആണ് ഒപ്പു ശേഖരണം നടത്തുക. എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.