India News Top News

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു.

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയിൽ 31 അംഗങ്ങളുണ്ട്. ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് കമ്മിറ്റിയിൽ ഉള്ളത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിനം സമിതി റിപ്പോർട്ട് സമർപ്പിക്കണം.

പി പി ചൗധരി, ഡോ.എസ്.എം.രമേഷ്, ശ്രീമതി. പുല്ലാങ്കുഴൽ സ്വരാജ്, ശ്രീ പർഷോത്തംഭായി രൂപാല, അനുരാഗ് ഠാക്കൂർ, വിഷ്ണു ദയാൽ റാം, ഭർതൃഹരി മഹാതാബ്, ഡോ. സംബിത് പത്ര, അനിൽ ബലൂനി, വിഷ്ണു ദത്ത് ശർമ്മ, പ്രിയങ്ക ഗാന്ധി വാദ്ര, മനീഷ് തിവാരി, സുഖ്ദേവ് ഭഗത്, ധർമ്മേന്ദ്ര യാദവ്, കല്യാൺ ബാനർജി, ടി.എം. സെൽവഗണപതി, ജി എം ഹരീഷ് ബാലയോഗി, സുപ്രിയ സുലെ, ഡോ. ശ്രീകാന്ത് ഏകനാഥ് ഷിൻഡെ, ചന്ദൻ ചൗഹാൻ, ബാലഷോരി വല്ലഭനേനി എന്നിവരാണ് ജെപിസിയിലെ ലോക്സഭാ അം​ഗങ്ങൾ. സമിതിയിൽ ലോക്‌സഭയിൽ നിന്ന് പതിനാല് അംഗങ്ങൾ എൻഡിഎയിൽ നിന്നാണ്. ഇതിൽ പത്തുപേർ ബിജെപിയിൽ നിന്നുമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നിതിനാണ് ബില്ലുകൾ. ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ലോകസഭ -നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള 129 ആം ഭേദഗതി ബില്ല്, നിയമസഭകളുള്ള മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒരേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബില്ല് എന്നിവയാണ് അവതരിപ്പിച്ചത്.

സഭയിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം നടന്നത്. 269 അംഗങ്ങൾ അനുകൂലിച്ചും 198 പേർ എതിർത്തും വോട്ട് ചെയ്തു. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്. ആദ്യമായി ബില്ല് അവതരണം വോട്ടിനിട്ട് തീരുമാനിക്കേണ്ട സാഹചര്യമാണ് ഒരുങ്ങിയത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ ബില്ല് അവകരണം കൂടിയായി ഒരു രജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് മാറി. ബില്ലുകൾ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. ബിൽ ജെപിസിക്ക് വിടണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Related Posts

Leave a Reply