ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം.ഛണ്ഡീഗഡിലെ മുല്ലൻപൂരിലെ മഹാരാജാ യാദവിന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ഡൽഹി ഉയർത്തിയ 175 റൺസ് വിജലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ, പഞ്ചാബ് മറികടന്നു. സാം കറന് അർധ സെഞ്ചുറി (63). സ്കോർ- ഡൽഹി 174/9 (20) പഞ്ചാബ് 177/6 (19.2). ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ആണ് (16 പന്തില്‍ 22 ) പഞ്ചാബ് നിരയില്‍ ആദ്യം പുറത്തായത്. ഇഷാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ജോണി ബെയര്‍ സ്‌റ്റോ റണ്ണൗട്ടായി മടങ്ങി. ഇംപാക്ട് താരമായെത്തിയ പ്രഭ്‌സിമ്രാന്‍ സിങ് 17 പന്തില്‍ 26 റണ്‍സെടുത്ത് വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്. ജിതേഷ് ശര്‍മ (9), ശശാങ്ക് സിങ് (പൂജ്യം) എന്നിവരും പുറത്തായി.
