Kerala News

എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായതായി പൊലീസ്

കൊച്ചി: എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായതായി പൊലീസ്. അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായും പൊലീസ് സംശയിക്കുന്നു.

Related Posts

Leave a Reply