Kerala News

ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്

മുണ്ടക്കൈ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ബെയ്‍‍ലി പാലത്തിന് സമീപം ഇന്ന് വ്യാപക തിരച്ചിൽ നടത്തും. രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ചാകും തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിക്കും. റഡാറുകൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക.

ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും. അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. ഇന്ന് കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കും. ഇനിയും കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് പതിനായിരത്തിലധികം ആളുകളും.

Related Posts

Leave a Reply