ലഖ്നോ: ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ പിടിയിൽ. ഭാലിയ ജില്ലയിലാണ് സംഭവം. ആറും പതിമൂന്നും പതിനാറും വയസുള്ളവരാണ് പിടിയിലാത്. കോട് വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 16നായിരുന്നു സംഭവം.
പെൺകുട്ടിയുടെ വീടിന്റെ ടെറസിൽ വെച്ച് പ്രതികൾ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞതിന് പിന്നാലെ എസ്പിയുൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തുകയും വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടുന്നത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.