Kerala News

ഇന്ന് മുതൽ തിരുവല്ലം ടോൾ പ്ലാസയിൽ ‘ടോൾ കൊള്ള’

ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപ

തിരുവല്ലം ടോൾ പ്ലാസയിൽ ദേശീയ പാത അതോറിറ്റിയുടെ ‘ടോൾ കൊള്ള’. കാർ, ജീപ്പ് തുടങ്ങി ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപ നൽകണം. ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. ചെറു വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 245 രൂപയാണ് നൽകേണ്ടത്.

ബസുകൾ, ട്രക്കുകൾ എന്നിവയ്ക്ക് 510 രൂപയും ഇരുവശത്തേക്കും 765 രൂപയും നൽകണം. ത്രീ ആക്‌സിൽ വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 560 രൂപയും നാല് മുതൽ ആറ് ആക്‌സിൽ വാഹനങ്ങൾക്ക് 800 രൂപയും ഏഴ് ആകസിലിന് മുകളിലുള്ള ഹെവി വാഹനങ്ങൾക്ക് 975 രൂപ ടോൾ നൽകണം. ഏപ്രിലിന് ശേഷം ഇത് മൂന്നാം തവണയാണ് ടോൾ നിരക്ക് വർധന. വർധിപ്പിച്ച നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Related Posts

Leave a Reply