ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ്കാർക്കും അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും മാത്രം. കേരളത്തിൽ ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഇല്ലെന്ന് ഉറപ്പായി. 5. 84 ലക്ഷം മഞ്ഞക്കാട് ഉടമകൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള മന്ത്രിസഭായോഗം തീരുമാനമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കിറ്റ് വിതരണം ഇത്തവണ സർക്കാർ പരിമിതപ്പെടുത്തിയിരിക്കുകയാണ്. മഞ്ഞക്കാടുള്ളവർക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേർക്കും കൂടി ഓണക്കിറ്റ് ഉണ്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓണവിപണിക്ക് മുന്നോടിയായി സപ്ലൈകോയ്ക്ക് കിറ്റ് തയ്യാറാക്കാൻ മാത്രം 32 കൂടി മുൻകൂർ അനുവദിക്കാനും മന്ത്രിസഭായോഗം നിർദ്ദേശം നൽകി. പായസൂടും വെളിച്ചെണ്ണയും തേയില മുതൽ പൊടിയുപ്പ് വരെ 13 ഇനങ്ങളും തുണിസഞ്ചി ഉൾപ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റേഷൻകടകൾ വഴിയാണ്കിറ്റ് വിതരണം നടക്കുന്നത്.അതേസമയം വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകൾ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കാനായി വേണ്ടുന്ന സജ്ജീകരണങ്ങൾ ചെയ്യുമെന്ന് കൺസ്യൂമർഫെഡിന്റെ അധികൃതർ അറിയിച്ചു. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമായതിനു പുറമേ സപ്ലൈകോകളിൽ സബ്സിഡി ഇനങ്ങൾ കിട്ടാനില്ലെന്ന് വ്യാപക പരാതി കൂടി ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകളുമായി എത്തുന്നത്. സംസ്ഥാന വ്യാപകമായി 1800 ചിന്തകളാണ് ഈ മാസം 19 മുതൽ പ്രവർത്തനം ആരംഭിക്കുന്നത് സർക്കാർ സബ്സിഡിയുടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിലെ അതേ വിലയിൽ സാധാരണക്കാരന് ലഭ്യമാകും. അതേസമയം നോൺ സബ്സിഡി സാധനങ്ങൾക്ക് പൊതു വിപണികൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും സാധനങ്ങൾക്ക് ദൗർലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിൽ ഉണ്ടാകില്ലെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് പറഞ്ഞു. കൺസ്യൂമർഫെഡിന്റെ സംസ്ഥാന ഉദ്ഘാടനം ഈ മാസം 20ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 200 കോടിയുടെ വിൽപ്പന മുന്നിൽകണ്ടാണ് കൺസ്യൂമർഫെഡ് കച്ചവടം ലക്ഷ്യമിടുന്നത്